ക്യാപ്റ്റന് പിന്തുണ; പഞ്ചാബ് കോണ്‍ഗ്രസില്‍ അമരീന്ദർ സിംഗിന് പിന്തുണ പ്രഖ്യാപിച്ച് നേതൃത്വം

പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി അമരീന്ദർ സിംഗിൻ്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നേരിടും. പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സിദ്ധു പക്ഷത്തിൻ്റെ ആവശ്യം തള്ളിയാണ് കേന്ദ്ര കോൺഗ്രസ് നേതൃത്വം ക്യാപ്റ്റന് പിന്തുണ പ്രഖ്യാപിച്ചത്.

നാല് മന്ത്രിമാർ ഉൾപ്പടെ 23 എംഎൽഎമാരാണ് അമരീന്ദറിനെ മാറ്റണം എന്ന ആവശ്യവുമായി ഹൈക്കമാൻഡിനെ സമീപിച്ചിരുന്നത്. പഞ്ചാബിലെ സിദ്ധു- അമരീന്ദർ തർക്കം പരിഹരിച്ചപ്പോൾ തന്നെ ഇത്തരം പൊട്ടിത്തെറി പ്രതീക്ഷിച്ചിരുന്നത് ആയി എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു.

മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന് പിന്തുണ നൽകാനാണ് എഐസിസി ഉദ്ദേശിക്കുന്നത് എന്നും ഹരീഷ് റാവത്തിന്‍റെ വാക്കുകളിൽ വ്യക്തം.

പാകിസ്ഥാൻ കശ്മീർ വിഷയങ്ങളിൽ സിദ്ദുവിന്‍റെ ഉപദേശകരെ മുഖ്യമന്ത്രി അമരീന്ദർ സിംഗ് വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നേതൃസ്ഥാനത്ത് നിന്നും ക്യാപ്റ്റനെ മാറ്റണം എന്ന ആവശ്യവുമായി സിദ്ധു അനുകൂല പക്ഷം കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനെ സമീപിച്ചത്.

സിദ്ധുവും ഉപദേശകരും ആണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന് അമരീന്ദർ സിംഗിൻ്റെ ഭാര്യയും ആരോപിച്ചിരുന്നു. അതേസമയം, ഛത്തീസ്ഗഢ് തർക്കത്തിൽ കോൺഗ്രസ് നേതാക്കൾ ചർച്ച തുടരുകയാണ്. മുഖ്യമന്ത്രി പദം വീതം വെയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ചത്തീസ്ഗഡിൽ കോൺഗ്രസിന് തലവേദന ആകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News