രുചിയൂറും പഞ്ചാബി ടൊമാറ്റോ പനീര്‍…

പനീര്‍ ഏല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. പനീര്‍ കൊണ്ടുള്ള കറികള്‍ ചപ്പാത്തിയുടെകൂടെയും മറ്റ് പലഹാരങ്ങളോടൊപ്പവുമെല്ലാം പെര്‍ഫെക്ട് കോംബോ ആണ്. ഏറെ സ്വാദിഷ്ടമായ ടൊമാറ്റോ പനീര്‍ ഉണ്ടാക്കിയാലോ…ഒരു പഞ്ചാബി വിഭവമാണിത്…

ആവശ്യമായ ചേരുവകള്‍

തക്കാളി -3-4 എണ്ണം
ഓലീവ് ഓയില്‍/ നെയ്യ് ഒരു ടിസ്പൂണ്‍
ജീരകം- 1 ടീസ്പൂണ്‍
കറുകപ്പട്ട- 1 കഷ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- അര ടീസ്പൂണ്‍,
കാപ്സിക്കം- അര മുറി
ചീസ്- ചതുരത്തില്‍ ചെറുതായി മുറിച്ചത് ഒരു കപ്പ്
ഉപ്പ്- ആവശ്യത്തിന്
പഞ്ചസാര- 1-2 ടീസ്പൂണ്‍
പാല്‍- ഒരു കപ്പ്

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തില്‍ ഒലീവ് ഓയില്‍ ഒഴിച്ച് ജീരകം, കറുകപ്പട്ട, വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് കാപ്സിക്കം മുറിച്ച് വെച്ചത് ചേര്‍ത്ത് ഒരു മിനുട്ട് ഇളക്കുക. പിന്നീട് തക്കാളി മുറിച്ച് വെച്ചത് ചേര്‍ത്ത്. നന്നായി ഇളക്കിയിട്ട് അതിലേക്ക് ഉപ്പ്, ഗരംമസാല, പഞ്ചസാര എന്നിവ ചേര്‍ത്ത് എണ്ണ വേര്‍തിരിഞ്ഞ് വരുന്നത് വരെ ഇളക്കുക.

പിന്നീട് പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി ചീസ് ഇടുക. രണ്ട് മിനുട്ട് തീകുറച്ച് ചൂടാക്കുക. പാല്‍ കട്ടിയാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതോടെ ടൊമാറ്റോ പനീര്‍ റെഡി. ചപ്പാത്തിയുടെകൂടെയും ചോറിന്റെ കൂടെയുമൊക്കെ നല്ല കോംബോ ആണ് ടൊമാറ്റോ പനീര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News