കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്നും ലഹരിമരുന്നിനൊപ്പം എക്‌സൈസ് പിടികൂടിയ മാന്‍കൊമ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു

കൊച്ചി കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്നും ലഹരിമരുന്നിനൊപ്പം എക്‌സൈസ് പിടികൂടിയ മാന്‍കൊമ്പ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ എക്‌സൈസ് ഓഫീസിലെത്തിയാണ് മാന്‍ കൊമ്പ് കസ്റ്റഡിയിലെടുത്തത്. അതിനിടെ ലഹരിമരുന്ന് കേസില്‍ അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പുതിയ സംഘം അന്വേഷണം ആരംഭിച്ചു.

കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്നും എക്‌സൈസ് സംഘം മയക്കുമരുന്നിനൊപ്പം പിടികൂടിയ മാന്‍ കൊമ്പാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്. 39 സെന്റീ മീറ്റര്‍ നീളമുളള മാന്‍കൊമ്പ് കൊച്ചിയിലെ എക്‌സൈസ് ഓഫീസിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എക്‌സൈസ് കൈമാറുകയായിരുന്നു.

ലഹരിമരുന്ന് കേസിനൊപ്പം തയ്യാറാക്കിയ മഹസറില്‍ മാന്‍ കൊമ്പിന്റെ വിവരം ഉള്‍പ്പെടുത്തിയില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ മാന്‍ കൊമ്പ് കേസ് എക്‌സൈസിന് അന്വേഷിക്കാനാകുമോയെന്ന സംശയത്തെ തുടര്‍ന്നാണ് മഹസറില്‍ രേഖപ്പെടുത്താതതെന്നാണ് വിശദീകരം. അതിനിടെ ലഹരിമരുന്ന് കേസില്‍ അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പുതിയ സംഘം അന്വേഷണം ആരംഭിച്ചു.

കേസ് അട്ടിമറിക്കാന്‍ ചില എക്‌സൈസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചു എന്നതില്‍ അന്വേഷണം ആവശ്യമാണെന്ന നിഗമനത്തിലാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്. പ്രധാന കേസും അട്ടിമറി ആരോപണവും പുതിയ സംഘം അന്വേഷിക്കും. ഫ്‌ലാറ്റില്‍ നിന്നും മയക്കുമരുന്ന് പിടികൂടുമ്പോള്‍ ഏഴുപേരെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നും അതില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പ്രതികളെ ഒഴിവാക്കി എന്നുമാണ് ആരോപണം.

ഫ്‌ലാറ്റില്‍ നിന്നും കണ്ടെത്തിയ ഒരു മാന്‍കൊമ്പ്, ഒരു മൊബൈല്‍ഫോണ്‍, നാല് മുന്തിയ ഇനം നായ്ക്കള്‍, പണം എന്നിവ മഹസറില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. എക്‌സൈസിലെ ക്രൈംബ്രാഞ്ച് വിഭാഗവും അട്ടിമറി ആരോപണത്തില്‍ സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ എക്‌സൈസിന് വിവരം കൈമാറിയ രണ്ടുപേരെ, പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുക മാത്രമാണ് ചെയ്തതെന്നും, അട്ടിമറി ഇല്ലെന്നുമാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News