ഗര്‍ഭണിയായ പൂച്ചയെ രക്ഷിച്ചവര്‍ക്ക് നന്ദി അറിയിച്ച് ദുബായ് ഭരണാധികാരി

ദുബായില്‍ ബഹുനില കെട്ടിടത്തിന്റെ മുകളില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ സാഹസികമായി രക്ഷിച്ചവര്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അഭിനന്ദനം.

പൂച്ചയെ രക്ഷിക്കുന്ന വിഡിയോ തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചാണ് അദ്ദേഹം അഭിനന്ദിച്ചത്. മനോഹരമായ നമ്മുടെ നഗരത്തില്‍ സംഭവിച്ച ദയാപരമായ പ്രവൃത്തി തന്നെ സന്തോഷിപ്പിക്കുന്നുവെന്നു അദ്ദേഹം അറബികിലും ഇംഗ്ലീഷിലും കുറിച്ചു. അറിയപ്പെടാത്ത ഈ ഹീറോമാരെ തിരിച്ചറിഞ്ഞാല്‍ നന്ദി പറയുക എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ എട്ടിന് ദെയ്‌റ ഫ്രിജ് മുറാജിലായിരുന്നു യുഎഇയുടെ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവം. വടകര സ്വദേശി റാഷിദ് ബിന്‍ മുഹമ്മദിന്റെ കടയില്‍ പതിവായി എത്തുന്ന പൂച്ച പരിസരവാസികളുടെ ഓമനയായിരുന്നു. എല്ലാവരും പൂച്ചയ്ക്ക് ഭക്ഷണവും മറ്റും നല്‍കുമായിരുന്നു. ഇന്നലെ രാവിലെ കടയ്ക്ക് മുന്‍പിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയിലായിരുന്നു പൂച്ച കുടുങ്ങിയത്.

അകത്തേയ്ക്കും പുറത്തേയ്ക്കും വരാനാകാതെ കുടുങ്ങിയ പൂച്ചയെ കണ്ട അതുവഴി പോവുകയായിരുന്ന വഴിയാത്രക്കാരില്‍ ചിലര്‍ തുണി വിടര്‍ത്തിപ്പിടിച്ച് ചാടിക്കുകയായിരുന്നു. പൂച്ച സുരക്ഷിതമായി താഴെ എത്തി. ഇത് റാഷിദ് ബിന്‍ മുഹമ്മദ് വിഡിയോയില്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുകയും ഇത് പെട്ടെന്ന് വൈറലാവുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News