മണ്ണാര്‍ക്കാട് 16 വയസ്സുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കാരണം പ്രണയകലഹമെന്ന് പൊലീസ്

പാലക്കാട് മണ്ണാര്‍ക്കാട് 16 വയസ്സുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കാരണം പ്രണയകലഹമെന്ന് പോലീസ്. പെണ്‍കുട്ടിയുമായി പ്രതി ജംഷീര്‍ അടുപ്പത്തിലായിരുന്നു. വിശദമായ പരിശോധനകള്‍ക്ക് ശേഷം പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് മണ്ണാര്‍ക്കാട് ഡിവൈഎസ്പി പറഞ്ഞു.

ഒരു വര്‍ഷമായി പ്രതി ജംഷീറും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നുവെന്ന സൂചനകളാണ് പൊലീസ് നല്‍കുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇരുവരെയും താക്കീത് ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പ്രതി ജംഷീര്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. വായില്‍ തുണി തിരുകി കഴുത്തില്‍ ഷാള്‍ കൊണ്ട് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് മുത്തശ്ശി എത്തിയതോടെയാണ് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ജംഷീറിനെ കഴിഞ്ഞ ദിവസം രാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു.

പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തന്നെയായിരുന്നു ലക്ഷ്യമിട്ടതെന്ന് പോലീസ് പറയുന്നു. പ്രതിക്കെതിരെ നിലവില്‍ വധശ്രമം, അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. വിശദമായി പരിശോധിച്ച് കൂടുതല്‍ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്താനാണ് പോലീസിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News