വാഹന പരിശോധനക്കിടെ രേഖകളില്ലാതെ കടത്തിയ 48 ലക്ഷരൂപയും സ്വര്‍ണവും പിടികൂടി

ദേശീയപാതയില്‍ മണ്ണാര്‍ക്കാട് തൊടുകാപ്പില്‍ വെച്ചാണ് വാഹന പരിശോധനക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന സ്വര്‍ണ്ണവും പണവും പിടികൂടിയത്. കാറില്‍ നിന്ന് 48 ലക്ഷത്തിലധികം രൂപയും 205 ഗ്രാം സ്വര്‍ണവുമാണ് കണ്ടെത്തിയത്.

കാര്‍ ഡ്രൈവര്‍ തൃശൂര്‍ മണ്ണുത്തി സ്വദേശി ബിനോ വര്‍ഗ്ഗീസിനെ നാട്ടുകല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കാറില്‍ പാലക്കാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു.

മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ ബിനോ വര്‍ഗ്ഗീസിനെ റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News