മമ്മൂക്കയോട് അവസരം ചോദിച്ച് നൈല ഉഷ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

ആരെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ എനിക്ക് അവസരമുണ്ടാക്കി തരണമെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നടി നൈല ഉഷ. കോടിക്കണക്കിന് നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തേക്ക് നോക്കും പോലെയാണ് മമ്മൂക്കയെ ഓരോ തവണ കാണുമ്പോഴുമെന്ന് നൈല തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘കോടിക്കണക്കിന് നക്ഷത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ആകാശത്തേക്ക് നോക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. ആ വിസ്മയം നിറഞ്ഞ അനുഭവമാണ് ഓരോ തവണ അദ്ദേഹത്തെ കാണുമ്പോഴും എനിക്ക് തോന്നാറുള്ളത്. പിന്നെ, ആരെങ്കിലും അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ എന്നെ കാസ്റ്റ് ചെയ്യണം, പ്ലീസ്,’ നൈല ഉഷയുടെ കുറിപ്പില്‍ പറയുന്നു.

മമ്മൂക്കയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നൈല ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയായിരുന്നു നൈല ഉഷ മമ്മൂക്കയോടൊപ്പം ആദ്യമായി അഭിനയിച്ചത്. ചിത്രത്തില്‍ മമ്മൂക്കയുടെ നായികയായാണ് നൈല അഭിനയിച്ചത്. അതിനുശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്ററിലും മമ്മൂട്ടിക്കൊപ്പം നൈല അഭിനയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News