സമവായമാകാതെ ഡിസിസി പുനഃസംഘടന; അധ്യക്ഷപ്പട്ടികയ്ക്ക് അന്തിമ രൂപമായെന്ന് കെ സുധാകരന്‍

സമവായമാകാതെ ഡിസിസി പുനഃസംഘടന. തര്‍ക്കങ്ങള്‍ തുടരുമ്പോഴും ഡിസിസി അധ്യക്ഷപ്പട്ടികയ്ക്ക് അന്തിമ രൂപമായതായതായാണ് കെ.പി.സി. അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്. കൊല്ലം, തിരുവനന്തപുരം അടക്കം 5 ജില്ലകളില്‍ സമവായത്തിലേക്കെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറുമായി ചര്‍ച്ച നടത്തിയാണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. തുടര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് താരിഖ് അന്‍വര്‍ പട്ടിക ലഭിച്ച ശേഷം പ്രതികരിച്ചത്

കെ.പി.സി.സി നേതൃത്വം നല്‍കിയ പട്ടികയില്‍ ഹൈക്കമാന്റ് നിര്‍ദേശപ്രകാരമുള്ള മാറ്റങ്ങള്‍ സംബന്ധിച്ചായിരുന്നു കെ.സി വേണുഗോപാലും കെ.സുധാകരനും തമ്മില്‍ നടന്ന അന്തിമ ചര്‍ച്ച. എന്നാല്‍ ഒരു സമവായത്തിലേക്ക് എത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കെ.പി.സി സി നേതൃത്വം നേരത്തെ നല്‍കിയ പട്ടികയില്‍ വനിത പ്രാതിനിധ്യവും സാമുദായിക പരിഗണനയും കണക്കിലെടുത്തുള്ള മാറ്റങ്ങള്‍ ഹൈക്കമാന്റ് നിര്‍ദേശിച്ചിരുന്നു.

അന്തിമ പട്ടിക ഹൈക്കമാന്റിന് കൈമാറിയെന്നും എല്ലാ ജില്ലകളിലും ഒറ്റപ്പേരിലേക്ക് എത്തിയെന്നുമാണ് തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും താരീഖ് അന്‍വറുമായുള്ള കൂടിക്കാഴച്ചക്ക് ശേഷം കെ.സുധാകരന്‍ പറയുന്നത്…

കൊല്ലം , ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ നേരത്തെ നിശ്ചയിച്ചിരുന്ന പേരുകളില്‍ മാറ്റം വരുമെന്നാണ് വിവരം. തൃശൂര്‍, വയനാട് ജില്ലകളില്‍ വനിതകള്‍ അധ്യക്ഷ സ്ഥാനത്ത് എത്തിയേക്കും. കേരളത്തില്‍ ചര്‍ച്ച ചെയ്ത് ഉറപ്പിച്ച പട്ടികയല്ല കെപിസിസി നേതൃത്വം സമര്‍പ്പിച്ചതെന്ന് ഗ്രൂപ്പു നേതാക്കള്‍ ഹൈക്കമാന്റിനോട് പരാതി അറിയിച്ചിരുന്നു.അന്തിമ പട്ടിക ആയിട്ടില്ലെന്നും കെ സുധാകരനുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും താരിഖ് അന്‍വറും വ്യക്തമാക്കി…

അതേസമയം ഗ്രൂപ്പ് മാനേജര്‍മാരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് ഹൈക്കമാന്റ് സ്വീകരിച്ചത്. താരിഖ് അന്‍വറുമായി ചര്‍ച്ച നടത്തിയ ശേഷം പട്ടിക തൃപ്തികരമായാല്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ അനുമതിയോടെ പട്ടിക വൈകാതെ പ്രസിദ്ധികരിക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News