ചരിത്രമുറങ്ങുന്ന റോമിന്റെ മണ്ണില്‍ ഇടതുപക്ഷ നവ മാധ്യമ കൂട്ടായ്മയായ രക്തപുഷ്പ്പങ്ങളുടെ പ്രഥമ സമ്മേളനം നടന്നു

ചരിത്രമുറങ്ങുന്ന റോമിന്റെ മണ്ണില്‍ സ. അനില്‍ പനച്ചൂരാന്‍ നഗറില്‍ ഇറ്റലിയിലെ ഇടതുപക്ഷ നവ മാധ്യമ കൂട്ടായ്മയായ രക്തപുഷ്പ്പങ്ങളുടെ പ്രഥമ സമ്മേളനം നടന്നു. പ്രസിഡന്റ് സ: ജോര്‍ജ് ക്രിസ്റ്റി പതാക ഉയര്‍ത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു.

തുടര്‍ന്ന് സഖാക്കള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ശേഷം നടന്ന പ്രതിനിധി സമ്മേളനത്തില്‍ ഇറ്റലിയിലെ പല പ്രവിശ്യകളിലുള്ള തിരഞ്ഞെടുക്കപ്പെട്ട സഖാക്കള്‍ പങ്കെടുത്തു.

സാപ്പിയന്‍സ സര്‍വകലാശാലയിലെ പ്രൊഫസര്‍ ജോസ് ഫിലിപ്പ് വട്ടകൊട്ടയില്‍ പ്രതിനിധി സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിച്ചു. യോഗനടപടികള്‍ക്ക് ശേഷം ഓണസദ്യയും തുടര്‍ന്ന് വമ്പിച്ച പ്രകടനവും നടന്നു.

വരുന്ന ഒരുവര്‍ഷത്തെ ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത സ:കലേഷ് കൂമുള്ളിയുടെ നേതൃത്വത്തിലുള്ള 26 അംഗ സെന്‍ട്രല്‍ കമ്മിറ്റി ചുക്കാന്‍ പിടിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News