കെ സുധാകരന്‍ ഹൈക്കമാന്റിന് നല്‍കിയ പട്ടിക കൈരളി ന്യൂസിന്; അന്തിമ തീരുമാനം ഹൈക്കമാന്റിന്റേത്

കെ സുധാകരന്‍ ഹൈക്കമാന്റിന് നല്‍കിയ പട്ടിക കൈരളി ന്യൂസിന്. അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാണ്. നാളെ താരിഖ് അന്‍വര്‍ കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തും. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തണമെങ്കില്‍ ഫോണ്‍ വഴി ചര്‍ച്ച നടത്തും. ഇതിന് ശേഷം താരിഖ് അന്‍വര്‍ ഹൈക്കമാന്റിന് പട്ടിക കൈമാറും

കെ സുധാകരന്‍ ഹൈക്കമാന്റിന് നല്‍കിയ പട്ടിക ചുവടെ

1. കാസര്‍കോഡ് – ഖാദര്‍ മാങ്ങാട്

2. കണ്ണൂര്‍ – മാര്‍ട്ടിന്‍ ജോര്‍ജ്

3. വയനാട് – കെകെ എബ്രഹാം

4. കോഴിക്കോട് – പ്രവീണ്‍ കുമാര്‍

5. മലപ്പുറം – ആര്യാടന്‍ ഷൗക്കത്ത്

6. പാലക്കാട് – എ തങ്കപ്പന്‍

7. തൃശ്ശൂര്‍ – ഡോക്റ്റര്‍ നിജി ജസ്റ്റിന്‍

8. എറണാകുളം -മുഹമ്മദ് ഷിയാസ്

9. ഇടുക്കി – സിപി മാത്യു

10. കോട്ടയം – നാട്ടകം സുരേഷ്

11. ആലപ്പുഴ – ബാബു പ്രസാദ്

12. പത്തനംതിട്ട – സതീഷ് കൊച്ചുപറമ്പില്‍

13. കൊല്ലം – രാജേന്ദ്രപ്രസാദ്

14. തിരുവനന്തപുരം – ജി എസ് ബാബു

സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറുമായി ചര്‍ച്ച നടത്തിയാണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. തുടര്‍ച്ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് താരിഖ് അന്‍വര്‍ പട്ടിക ലഭിച്ച ശേഷം പ്രതികരിച്ചത്

കെ.പി.സി.സി നേതൃത്വം നല്‍കിയ പട്ടികയില്‍ ഹൈക്കമാന്റ് നിര്‍ദേശപ്രകാരമുള്ള മാറ്റങ്ങള്‍ സംബന്ധിച്ചായിരുന്നു കെ.സി വേണുഗോപാലും കെ.സുധാകരനും തമ്മില്‍ നടന്ന അന്തിമ ചര്‍ച്ച. എന്നാല്‍ ഒരു സമവായത്തിലേക്ക് എത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കെ.പി.സി സി നേതൃത്വം നേരത്തെ നല്‍കിയ പട്ടികയില്‍ വനിത പ്രാതിനിധ്യവും സാമുദായിക പരിഗണനയും കണക്കിലെടുത്തുള്ള മാറ്റങ്ങള്‍ ഹൈക്കമാന്റ് നിര്‍ദേശിച്ചിരുന്നു.

അന്തിമ പട്ടിക ഹൈക്കമാന്റിന് കൈമാറിയെന്നും എല്ലാ ജില്ലകളിലും ഒറ്റപ്പേരിലേക്ക് എത്തിയെന്നുമാണ് തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും താരീഖ് അന്‍വറുമായുള്ള കൂടിക്കാഴച്ചക്ക് ശേഷം കെ.സുധാകരന്‍ പറയുന്നത്…

അതേസമയം ഗ്രൂപ്പ് മാനേജര്‍മാരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടാണ് ഹൈക്കമാന്റ് സ്വീകരിച്ചത്. താരിഖ് അന്‍വറുമായി ചര്‍ച്ച നടത്തിയ ശേഷം പട്ടിക തൃപ്തികരമായാല്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ അനുമതിയോടെ പട്ടിക വൈകാതെ പ്രസിദ്ധികരിക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here