എം എസ് എഫ് നേതാക്കള്‍ പരസ്യമായി മാപ്പ് പറയണം; വിട്ടുവീഴ്ചയില്ലാതെ ഹരിത

ആരോപണ വിധേയരായ എം എസ് എഫ് നേതാക്കള്‍ പരസ്യമായി മാപ്പ് പറയണമെന്ന നിലപാടിലുറച്ച് ഹരിത. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എം എസ് എഫ് നേതാക്കളെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ‘ഹരിത’ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇന്ന് 10 മണിക്കുള്ളില്‍ നിലപാട് അറിയിക്കാന്‍ എം എസ് എഫിന് മുസ്ലിം ലീഗ് നേതൃത്വം സമയം നല്‍കി. എം എസ് എഫ് ഹരിത വിവാദത്തില്‍ ഇരുവിഭാഗവുമായി ലീഗ് നേതൃത്വം ചര്‍ച്ച നടത്തി.

ലൈംഗിക അധിക്ഷേപം അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി എം എസ് എഫ് നേതൃത്വത്തിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് നേരത്തെ ലീഗ് നേതൃത്വം ഹരിത സംസ്ഥാന ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിന് ഹരിത ഭാരവാഹികള്‍ വഴങ്ങിയിരുന്നില്ല. തുടര്‍ന്നാണ് ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ചുകൊണ്ടുള്ള ലീഗ് നേതൃത്വത്തിന്റെ ഇടപെടലുണ്ടാകുന്നത്. കടുത്ത അച്ചടക്കലംഘനമാണ് ഹരിത നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്ന വിലയിരുത്തലിലായിരുന്നു നടപടി.

തുടര്‍ന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനോട് വിശദീകരണം നല്‍കാന്‍ ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. 15 ദിവസത്തെ കാലാവധിയാണ് നല്‍കിയിരുന്നത്. അടുത്ത മാസം അഞ്ചിനാണ് കാലാവധി തീരുന്നത്. ഇതിനു മുന്നോടിയായാണ് മലപ്പുറം ലീഗ് ഹൗസില്‍ പി കെ നവാസിനെയും ഹരിത നേതാക്കളെയും വിളിച്ചുചേര്‍ത്തത്. എന്നാല്‍, ആരോപണവിധേയരായ മലപ്പുറത്തെ എം എസ് എഫ് നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News