സുരക്ഷാ ഭീഷണി: കാബൂള്‍ വിമാനത്താവളത്തിലേയ്ക്ക് പോകുന്നത് വിലക്കി യു എസും ബ്രിട്ടനും

അഫ്ഗാനിസ്താനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോള്‍ വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്താനിലെ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അമേരിക്കയും ബ്രിട്ടനും.

കാബൂള്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നാണ് തങ്ങളുടെ പൗരന്മാര്‍ക്ക് ഇരുരാജ്യങ്ങളും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കാബൂള്‍ വിമാനത്താവളത്തില്‍ പോകരുതെന്ന് പൗരന്മാരോട് നിര്‍ദേശിച്ച് യു എസും ബ്രിട്ടനും. വിമാനത്താവളത്തില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് അമേരിക്കയും ബ്രിട്ടനും മുന്നറിയിപ്പ് നല്‍കി. വിമാനത്താവളത്തിലെ കവാടങ്ങളിലുള്ളവര്‍ ഉടന്‍ തിരികെ പോകണമെന്ന് യു എസ് എംബസി അറിയിച്ചു.

നിരവധി പേര്‍ കാബൂള്‍ വിമാനത്താവളത്തില്‍ എത്തിയ സാഹചര്യത്തിലാണ് കര്‍ശന മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,500 അഫ്ഗാനില്‍ നിന്ന് അമേരിക്കയില്‍ എത്തിച്ചതായി പെന്റഗണ്‍ വെളിപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News