രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ്;കഴിഞ്ഞ ദിവസം മാത്രം സ്ഥിരീകരിച്ചത് 46,164 കേസുകൾ

രാജ്യത്തെ കൊവിഡ് കേസുകളിൽ വർദ്ധനവ് റിപ്പോർട്ട്‌ ചെയ്തു.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 46,164 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രണ്ട് മാസത്തിടെ ഏറ്റവും കൂടുതൽ കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്.607 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു.കഴിഞ്ഞ ദിവസം 34,159 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.63 ശതമാനമായി .3,33,725 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. കഴിഞ്ഞ ദിവസം 80 ലക്ഷം കൊവിഡ് വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. ഇതോടെ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവരുടെ ആകെ എണ്ണം 60 കോടി കവിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News