മദ്ദള പ്രമാണി തൃക്കൂര്‍ രാജന്‍ അന്തരിച്ചു

പ്രമുഖ മദ്ദള കലാകാരന്‍ തൃക്കൂര്‍ രാജന്‍(83) അന്തരിച്ചു. തൃശൂര്‍ പൂരം ഉള്‍പ്പെടെ കേരളത്തിലെ പ്രധാന ഉത്സവങ്ങളില്‍ മദ്ദള പ്രമാണിയായിട്ടുണ്ട്. സര്‍ക്കാരിന്റെ പല്ലാവൂര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. 1987ല്‍ സോവിയറ്റ് യൂണിയനില്‍ നടന്ന ഭരതോത്സവത്തിന് പഞ്ചവാദ്യത്തിന് നേതൃത്വം നല്‍കിയത് തൃക്കൂര്‍ രാജനായിരുന്നു.

മദ്ദള വിദ്വാനായിരുന്ന തൃക്കൂര്‍ കിഴിയേടത്ത് കൃഷ്ണന്‍കുട്ടി മാരാരുടെയും മെച്ചൂര്‍ അമ്മുക്കുട്ടിയമ്മയുടെയും മകനാണ്. നെന്മാറ വേലക്ക് ആണ് മദ്ദള പ്രമാണിയാവുന്നത്. തൃശൂര്‍ പൂരത്തില്‍ ആദ്യം തിരുവമ്പാടിക്ക് വേണ്ടിയും പിന്നീട് പാറമേക്കാവിന് വേണ്ടിയും മദ്ദളം വായിച്ചു. ചെലേക്കാട്ട് ദേവകിയമ്മയാണ് ഭാര്യ. സുജാത, സുകുമാരന്‍, സുധാകരന്‍, സുമ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ഉച്ച കഴിഞ്ഞ് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel