ഖത്തറില്‍ പുതിയ മൂന്ന് ഇന്ത്യന്‍ സ്കൂളുകൾക്ക് കൂടി പ്രവര്‍ത്തനാനുമതി

ഖത്തറില്‍ മൂന്ന് പുതിയ ഇന്ത്യന്‍ സ്കൂളുകൾക്ക് കൂടി പ്രവര്‍ത്തനാനുമതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്കൂൾസ് ലൈസന്‍സിംഗ് വിഭാഗം മേധാവി ഹമദ് മുഹമ്മദ് അല്‍ ഗാലി അറിയിച്ചു. രാജ്യത്തെ പ്രവാസികളായിട്ടുള്ള ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്ക് ഈ തീരുമാനം തികച്ചും ഉപകാരപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഒമ്പത് ബ്രിട്ടീഷ് സ്കൂളുകൾ , രണ്ടു അമേരിക്കന്‍ സ്കൂളുകൾ, മൂന്നു ഇന്ത്യന്‍ സ്കൂളുകൾ, മറ്റ് പാഠ്യ പദ്ധതി പിന്തുടരുന്ന രണ്ട് സ്കൂളുകൾ എന്നിങ്ങനെ മൊത്തം 16 പുതിയ സ്കൂളുകൾക്കാണ് ഈ വര്‍ഷം മന്ത്രാലയം അനുമതി നല്‍കിയത്. ഇതിലൂടെ 8870 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാനാകും.

അതേസമയം, ജനസംഖ്യാനുപാതികമായി സീറ്റുകള്‍ വര്‍ധിപ്പിക്കുക എന്നതാണ് പുതിയ തീരുമാനത്തിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നതെന്ന് ഹമദ് മുഹമ്മദ് അല്‍ ഗാലി ചൂണ്ടിക്കാട്ടി. പുതിയ അധ്യയന വര്‍ഷത്തെ മുന്‍ നിര്‍ത്തി സ്‌കൂളുകളിലെ ഒരുക്കങ്ങള്‍ വളരെ വേഗത്തിൽ തന്നെ പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആഗസ്റ്റ് 29 ഞാറാഴ്ചയാണ് രാജ്യത്ത് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel