മാസ്ക് വെയ്ക്കാത്തതിനെ ചൊല്ലി തർക്കം; ഗ്രേഡ് എസ് ഐയ്ക്ക് സസ്പെൻഷൻ

മാസ്ക്ക്‌ വെയ്ക്കാത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർ ന്ന് പൊലീസ് ജീപ്പിൽ കയറ്റിയ യുവാവിന്റെ കാൽ വാഹനത്തിന്റെ ഡോറിനിടയിൽ കുടുങ്ങി പരിക്കേറ്റു. സംഭവത്തിൽ കോട്ടയം പൊലീസ് കൺട്രോൾ റൂം ഗ്രേഡ് എസ് ഐ രാജുവിനെ ജില്ലാ പൊലീസ് മേധാവി ഡി ശില്പ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥനെതിരായ വകുപ്പുതല നടപടി. കോട്ടയം പള്ളം കരുണാലയം വീട്ടിൽ എം കെ അജികുമാറിനാണ് പരിക്കേറ്റത്. ഇടതുകാലിന് പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. യുവാവിന്റെ പരാതിയിൽ പൊലീസ് വകുപ്പുതല അന്വേഷണം ആരംഭിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ആശുപത്രിയിൽ കഴിയുന്ന ഭാര്യയ്ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു യുവാവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here