എറണാകുളം നോര്‍ത്തില്‍ കെട്ടിടം ചരിഞ്ഞു

എറണാകുളം നോര്‍ത്തില്‍ കെട്ടിടം ചരിഞ്ഞു. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം. ചരിഞ്ഞത് ഒരു പഴയ കെട്ടിടമാണ്. നേരത്തെ ഹോട്ടലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനമായി. അതിനു ശേഷം ഓഫീസുകളും കടകളുമൊക്കെയാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്.

കെട്ടിടം ഇപ്പോഴും ചരിഞ്ഞുകൊണ്ടിരിക്കുകയാണ്. അടുത്ത കെട്ടിടങ്ങള്‍ക്കും ഭീഷണിയാകുന്ന നിലയിലാണ് കെട്ടിടം ചരിഞ്ഞുകൊണ്ടിരിക്കുന്നത്. ഈ ഭാഗത്തേക്കുള്ള വൈദ്യുതി പൂര്‍ണമായും വിച്ഛേദിക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. കടകളിലെ വിലപിടിച്ച സാധനങ്ങളും എടുത്തുമാറ്റിയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News