കൊച്ചി ഫ്ലാറ്റ് പീഡനകേസിൽ പ്രതി മാർട്ടിൻ ജോസഫിനെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടവിൽ പാർപ്പിക്കൽ, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസും വനിതാ പൊലീസും സി ജെ എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ രണ്ട് കുറ്റപത്രങ്ങൾ ആണ് സമർപ്പിച്ചത്. കൊച്ചി സെൻട്രൽ പൊലീസും വനിതാ പൊലീസും നൽകിയ കുറ്റപത്രങ്ങളിൽ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടവിൽ പാർപ്പിക്കൽ, സ്ത്രീകൾക്കെതിരായ അതിക്രമം എന്നീ കുറ്റങ്ങൾ പ്രതി മാർട്ടിൻ ജോസഫിനെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും കുറ്റപത്രത്തിലുണ്ട്. പ്രതിക്ക് ലഹരിമരുന്ന് ഇടപാടുകൾ ഉള്ളതായി സംശയിക്കുന്നു . ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ശുപാർശ ചെയ്യുന്നു.
കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വച്ച് മട്ടന്നൂർ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചു എന്നാണ് കേസ്. 2020 ഫെബ്രുവരി 15 മുതൽ 2021 മാർച്ച് 8 വരെ ഫ്ലാറ്റിലെ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. പരാതിയെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ തൃശ്ശൂർ മുണ്ടൂരിൽ നിന്ന് ദിവസങ്ങൾ നീണ്ട തിരച്ചിലിന് ശേഷമാണ് പൊലീസ് പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.