തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള കൈമാറ്റത്തിന്റെ മറവില്‍ 5 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അദാനിക്ക് കൈമാറാന്‍ നീക്കം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തോടു ചേര്‍ന്ന 5 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വിമാനത്താവള കൈമാറ്റത്തിന്റെ മറവില്‍ അദാനിക്ക് കൈമാറാനുള്ള നീക്കം നടക്കുന്നു. എയര്‍ഇന്ത്യയ്ക്ക് സര്‍ക്കാര്‍പാട്ടത്തിന് നല്‍കിയ 15 ഏക്കര്‍ ഭൂമിയില്‍ നിന്നുള്‌ള 5 ഏക്കര്‍ ഭൂമിയാണിത്.

വിമാനത്താവള അനുബന്ധ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ അറിയാതെ പാട്ട വ്യവസ്ഥ ലംഘിച്ച് എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഉപയോഗിക്കാന്‍ നല്‍കിയ ഭുമിയാണിത്.

എയര്‍ഇന്ത്യയ്ക്ക് സര്‍ക്കാര്‍ നല്‍കിയ പാട്ടഭൂമി തിരിച്ചു പിടിക്കാന്‍ റവന്യൂ വകുപ്പ് നടപടി ഊര്‍ജ്ജിതമാക്കിയതിന് പിന്നാലെയാണ് അദാനിക്ക് സര്‍ക്കാര്‍ ഭൂമി കൈമാറാന്‍ വിമാനത്താവള അധികൃതര്‍ ത്വരിതപ്പെടുത്തിയത്.

ഒപ്പം കോടികള്‍ വിലയുള്ള വാഹനങ്ങളും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അദാനിക്ക് കൈമാറുന്നുണ്ട്. 5 കോടിയിലധികം വിലവരുന്ന സുരക്ഷാ വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് കൈമാറുന്നത്.

തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തിനെതിരെ ജനകീയ പ്രക്ഷോഭം അവഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ 50 വര്‍ഷത്തേക്ക് അദാനിക്ക് വിമാനത്താവളം കൈമാറിയത്. ഈ കൈമാറ്റത്തിന്റെ മറവിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമിയും കൈമാറാനുള്ള ശ്രമം നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News