അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന് താലിബാന്‍ ഭീകരരുടെ മര്‍ദ്ദനം

അഫ്ഗാനിസ്ഥാനില്‍ ടോളോ ന്യൂസിലെ മാധ്യമപ്രവര്‍ത്തകന് താലിബാന്‍ ഭീകരരുടെ മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടെന്നായിരുന്നു ടോളോ ന്യൂസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ തനിക്ക് മര്‍ദ്ദനമേറ്റിട്ടുള്ളൂവെന്നും ജീവനോടെയുണ്ടെന്നും സിയാര്‍ സാദ് ട്വീറ്റ് ചെയ്തു. അല്പസമയം മുന്‍പാണ് സിയാറിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

‘എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെ പെരുമാറിയതെന്ന് അറിയില്ല. താലിബാന്‍ നേതാക്കളോട് പരാതിപ്പെട്ടിട്ടും ഇവര്‍ക്കെതിരെ നടപടിയെടുക്കാത്തത് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്’, സിയാദ് പറഞ്ഞു.

അഫ്ഗാനിലെ മുന്‍നിര മാധ്യമമാണ് ടോളോ ന്യൂസ്. രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയേപ്പറ്റി സിയാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകനെ താലിബാന്‍ ആക്രമിച്ചത്.

സിയാറിനൊപ്പമുണ്ടായിരുന്ന ക്യാമറാ പേഴ്സണിനും ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ട്. റിപ്പോര്‍ട്ടിംഗിനായി ചിത്രങ്ങളെടുക്കാന്‍ തുടങ്ങിയപ്പോഴേക്ക് തോക്കിന്‍മുനയില്‍ നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. സിയാറിന്റെ ഫോണും താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തു. താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News