തര്‍ക്കങ്ങള്‍ ഒഴിയാതെ…. കെപിസിസി അധ്യക്ഷന്‍ നല്‍കിയ അന്തിമ പട്ടികയിലും ചര്‍ച്ചകള്‍ നീളുന്നു

കെപിസിസി അധ്യക്ഷന്‍ നല്‍കിയ അന്തിമ പട്ടികയിലും ചര്‍ച്ചകള്‍ നീളുന്നു. ഗ്രൂപ്പ് നേതാക്കളളുടെ താല്‍പര്യങ്ങള്‍ക്ക് പുറമെ സാമുദായിക സമവാക്യങ്ങളാണ് ഇപ്പോള്‍ കീറാമുട്ടിയായി നില്‍ക്കുന്നത്. പട്ടികയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും സാമുദായിക സാമൂഹിക സമവാക്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ നടത്തി എത്രയും പെട്ടെന്ന് പട്ടിക സോണിയ ഗാന്ധിക്ക് കൈമാറാനുള്ള തിരക്കിട്ട ചര്‍ച്ചകളാണ് ദില്ലിയില്‍ നടക്കുന്നത്.

കെ പിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ താരിഖ് അന്‍വറിന് പട്ടിക കൈമാറിയെങ്കിലും അന്തിമ തീരുമാനത്തിലേക്കെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. തിരുന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇപ്പോഴും സമവായം കണ്ടെത്താന്‍ സാധിക്കാത്തത്. ചര്‍ച്ചകള്‍ തുടരുകയാണെന്നും, സാമുദായിക സാമൂഹിക സമവാക്യങ്ങളിലുടക്കിയാണ് ചര്‍ച്ചകള്‍ നീളുന്നത്. ഉടന്‍ തന്നെ അന്തിമ തീരുമാനത്തിലേക്കെത്തുമെന്നാണ് താരിഖ് അന്‍വര്‍ പ്രതികരിച്ചത്.

തിരുവനന്തപുരത്തു ജി എസ് ബാബുവിന്റെ പേരിനാണ് മേല്‍ക്കൈ എങ്കിലും, ശബരീനാഥിനു വേണ്ടി ചരട് വലി ശക്തമാണ്. കൊല്ലത്തേക്ക് പരിഗണിക്കുന്ന രാജേന്ദ്ര പ്രസാദിന്റെ പ്രായമാണ് ഹൈക്കമാന്‍ഡ് ഉന്നയിക്കുന്ന പ്രശ്‌നം. രാജേന്ദ്ര പ്രസാദിനെ അധ്യക്ഷനാക്കുന്നതില്‍ കൊല്ലത്തും വലിയ പ്രതിഷേധം നിലനില്‍ക്കുന്നു.

കോട്ടയത്തും മലപ്പുറത്തും സാമുദായിക സമവാക്യമാണ് കീറാമുട്ടി. സാമുദായിക സമവാക്യത്തിന്റെ പേരില്‍ കോട്ടയത്ത് നാട്ടകം സുരേഷിനെ വെട്ടാനുള്ള സമ്മര്‍ദ്ദം ഉമ്മന്‍ചാണ്ടി ശക്തമാക്കിയിട്ടുണ്ട്. സാമുദായിക സമവാക്യത്തില്‍ മലപ്പുറത്തു ആര്യാടന്‍ ഷൗക്കത്തിന്റെ പേര് വീണ്ടും സജീവ പരിഗണയിലേക്കെതിയിട്ടുണ്ട്. ഇതൊടവ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് ദില്ലിയില്‍ നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News