പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന കലാപങ്ങളില്‍ അന്വേഷണമാരംഭിച്ച് സി ബി ഐ

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന കലാപങ്ങളില്‍ അന്വേഷണമാരംഭിച്ച് സി ബി ഐ. കലാപത്തിനിടയില്‍ നടന്ന കൊലപാതക ബലാല്‍സംഗ പരാതികളാണ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സി ബി ഐ അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി 25 ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ നാല് സിബിഐ സംഘങ്ങള്‍ ബംഗാളിലെ കലാപ ബാധിത പ്രദേശങ്ങളില്‍ പരിശോധന നടത്തി.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ നടന്ന അക്രമങ്ങളില്‍ 16 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. കോടതിയുടെ മേല്‍നോട്ടത്തില്‍ ബംഗാളില്‍ നടന്ന കലാപം അന്വേഷിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് അന്വേഷണം സി ബി ഐ ആരംഭിച്ചത്. നാല് സി ബി ഐ സംഘമാണ് കലാപം നടന്ന ജില്ലകളില്‍ പരിശോധന നടത്തിയത്. 25 മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. കൊലപാതകങ്ങള്‍ ബലാല്‍സംഗ പരാതികള്‍ എന്നിവയാണ് സി ബി ഐ അന്വേഷിക്കുന്നത്.

പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തിയ സി ബി ഐ 9 എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സി ബി ഐ യുടെ അന്വേഷണ പരിധിക്ക് പുറത്തുള്ള മറ്റ് പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനും കോടതി രൂപം നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News