സിപിഐ (എം) കോതമംഗലം ഏരിയാ കമ്മിറ്റി അംഗം അസീസ് റാവുത്തര്‍ അന്തരിച്ചു

കെ എസ് കെ ടി യു എറണാകുളം ജില്ലാ പ്രസിഡന്റും, സിപിഐ (എം) കോതമംഗലം ഏരിയാ കമ്മിറ്റി അംഗവുമായ അസീസ് റാവുത്തര്‍ അന്തരിച്ചു. 70 വയസ്സായിരുന്നു.

കൊവിഡിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ന്യുമോണിയ കൂടി ബാധിച്ചതോടെ ആരോഗ്യനില ഗുരുതമാകുകയായിരുന്നു.

കോതമംഗലത്തെ മുതിര്‍ന്ന സി.പി.എം നേതാവായ അസ്സീസ് റാവുത്തര്‍ മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പറും നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ്.

1970ല്‍ എസ്എഫ്‌ഐ രൂപീകരണ സമ്മേളനത്തിലും 1980 ല്‍ ലുധിയാനയില്‍ നടന്ന ഡി വൈ എഫ് ഐ രൂപീകരണ സമ്മേളനത്തിലും പ്രതിനിധി ആയിരുന്നു. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പിന്നീട് നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News