ADVERTISEMENT
മധ്യപ്രദേശിൽ പ്ലസ്ടു വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഇന്ദോര്‍ സ്വദേശിയായ 18 വയസ്സുകാരിയാണ് ബലാത്സംഗത്തിനിരയായത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ നാല് സുഹൃത്തുക്കള്‍ക്കെതിരേ കേസെടുത്തതായും ഇവരിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെന്നും പൊലീസ് പറഞ്ഞു.
സുഹൃത്തുക്കള്‍ക്കൊപ്പം മാണ്ഡവിലേക്ക് വിനോദയാത്ര പോയതായിരുന്നു പെണ്‍കുട്ടി. സംഘത്തിലൊരാള്‍ ഇവിടെവെച്ച് മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം പെൺകുട്ടിക്ക് കുടിക്കാന്‍ നല്‍കി.
ബോധരഹിതയായ പെണ്‍കുട്ടിയെ പിന്നീട് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോവുകയും ഇവിടെവെച്ച് സംഘത്തിലെ മൂന്ന് യുവാക്കൾ ബലാത്സംഗം ചെയ്യുകയുമായിരുന്നു.
മണിക്കൂറുകള്‍ക്ക് ശേഷം ബോധം വീണ്ടെടുത്തതോടെ പെണ്‍കുട്ടി ഇവിടെനിന്ന് രക്ഷപ്പെട്ടു. ഒരു വഴിയാത്രക്കാരന്റെ ഫോണ്‍ വാങ്ങുകയും മാതാപിതാക്കളെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും പൊലീസില്‍ പരാതി നല്‍കുകയുമായായിരുന്നു.
റിതേഷ്, ആശിഷ്, നിപുല്‍ എന്നിവര്‍ക്കെതിരേയും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ഇവരില്‍ രണ്ടുപേര്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണെന്നും പ്രതികളെ പിടികൂടാന്‍ വിവിധ അന്വേഷണസംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ഇന്ദോര്‍ പൊലീസ് സൂപ്രണ്ട് അശുതോഷ് ഭാഗ്രി മാധ്യമങ്ങളോട് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.