ഉത്ര കൊലക്കേസില്‍ അത്യപൂര്‍വ്വ ഡമ്മി പരീക്ഷണം; കൈയില്‍ കോഴിയിറച്ചി കെട്ടിവച്ച് അതില്‍ പാമ്പിനെ കൊണ്ട് കൊത്തിച്ചു; പുതിയ കണ്ടെത്തലുകള്‍ ഇങ്ങനെ

കൊല്ലത്ത് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ നിര്‍ണായക പരിശോധനാ ദൃശ്യങ്ങള്‍ പുറത്ത്. ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിക്കുന്നതിന്റെ ഡമ്മി പരിശോധയുടെ ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. ഇതിന്റെ തെളിവായി ഈ ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരുന്നു.

പ്രതി സൂരജിന്റെ മൊഴിയുടെയും അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പരീക്ഷണം നടത്തിയത്. മൂന്ന് പാമ്പുകളെ ഉപയോഗിച്ചായിരുന്നു പരീക്ഷണം. കൊല്ലം മുന്‍ റൂറല്‍ എസ്.പി. ഹരിശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. കൊല്ലത്തെ അരിപ്പ വനംവകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് അത്യപൂര്‍വ്വമായ പരീക്ഷണം നടത്തിയത്.

150 സെ.മി നീളമുള്ള മൂര്‍ഖന്‍ പാമ്പാണ് ഉത്രയെ കടിച്ചത്. ഇത്രയും നീളമുള്ള ഒരു പാമ്പ് കടിച്ചാല്‍ 1.7 സെ മീ നീളമുള്ള മുറിവാണ് സാധാരണരീതിയില്‍ ശരീരത്തില്‍ ഉണ്ടാവുക. എന്നാല്‍ ഉത്രയുടെ ശരീരത്തില്‍ 2.5 ഉം 2.8 ഉം നീളമുള്ള രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. അതായത് പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചാല്‍ മാത്രമേ ഇത്രയും വലിയ പാടുകള്‍ വരികയുള്ളു.

ഇത്തരത്തിലെ ശാസ്ത്രീയ നിഗമനത്തിലാണ് മൂന്ന് പാമ്പുകളെ ഉപയോഗിച്ച് പരീക്ഷണം നടത്തിയത്. മുറിവുകളിലെ വ്യത്യാസം രേഖപ്പെടുത്തി. സ്വാഭാവികമായി പാമ്പുകടിയേറ്റാല്‍ ഉണ്ടാകുന്ന മുറിവുകളല്ല ഉത്രയുടെ ശരീരത്തില്‍ കണ്ടത്. പാമ്പിന്റെ തലയില്‍ പിടിച്ച് കടിപ്പിക്കുമ്പോള്‍ മുറിവിന്റെ ആഴം വര്‍ധിക്കും. പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും വ്യത്യസ്ഥമായിരിക്കും.

ഉത്രയുടെ ശരീരഭാരത്തിലുള്ള ഡമ്മി കിടത്തിയ ശേഷം മൂര്‍ഖനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. ഡമ്മിയുടെ വലത് കൈയില്‍ കോഴിയിറച്ചി കെട്ടിവച്ച് അതില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് മുറിവിന്റെ ആഴം കണ്ടെത്തി. പാമ്പിന്റെ പാതിയില്‍ പിടിച്ച് കടിപ്പിച്ചപ്പോള്‍ പല്ലുകള്‍ അകലുന്നതും വ്യക്തമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News