തല്‍ക്കാലം മൂന്നാം ഡോസ് ഇല്ല; രണ്ട് വാക്സിനിടയിലുളള 84 ദിവസത്തെ ഇടവേള ഫലപ്രാപ്തിക്കെന്ന് കേന്ദ്രം

രണ്ട് വാക്സിനിടയിലുളള 84 ദിവസത്തെ ഇടവേള ഫലപ്രാപ്തിക്കെന്ന് കേന്ദ്ര സർക്കാർ. ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. 84 ദിവസത്തെ ഇടവേള അനിവാര്യമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

വാക്സിൻ ക്ഷാമം മൂലമല്ല ഇടവേള 84 ദിവസമായി നിശ്ചയിച്ചത് എന്നും കേന്ദ്രം വിശദീകരിച്ചു. നിർദ്ദിഷ്ട ഇടവേള പൂർത്തിയാകുന്നതിന് മുൻപ്
രണ്ടാം ഡോസ് അനുവദിക്കണമെന്ന സ്വകാര്യ കമ്പനി ജീവനക്കാരുടെ ഹർജിയിലാണ് കേന്ദ്ര സർക്കാർ വിശദീകരണം.

തല്‍ക്കാലം മൂന്നാം ഡോസ് ഇല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. നിലവിൽ പരീക്ഷണങ്ങൾ പൂർത്തിയാകാൻ മാസങ്ങൾ
വേണ്ടി വരുമെന്നും അതുവരെ മൂന്നാം ഡോസ് നൽകില്ലെന്നാണ് വ്യവസ്ഥയെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News