നാലുമണി പലഹാരമായി കിളിക്കൂട് ട്രൈ ചെയ്താലോ?

വൈകുന്നേരം ചായയ്ക്ക് വടകളും ബജികളുമൊക്കെ കഴിച്ച് മടുത്തിരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇന്ന് ഒരു വൈറൈറ്റി പലഹാരമായ കിളിക്കൂട് ട്രൈ ചെയ്താലോ…..

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ രുചികരമായി ഉണ്ടാക്കാവുന്ന ഒന്നാണ് കിളിക്കൂട്. പ്രധാനമായും മലബാറുകാരാണ് കിളിക്കൂട് തയാറാക്കാറുള്ളത്. ഇന്ന വൈകുന്നേരം നമുക്ക് കിളിക്കൂട് തന്നെ ഉണ്ടാക്കാം

ചേരുവകൾ

  • ഉരുളക്കിഴങ്ങ് – 4

  • ഉള്ളി – 2

  • പച്ചമുളക് – 2

  • പുഴുങ്ങിയ മുട്ട – 3

  • ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ

  • ഗരം മസാല – അര ടീസ്പൂൺ

  • ഉപ്പ്

  • വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ

  • മല്ലിയില

  • മുട്ട – 1

  • സേമിയ – 1 കപ്പ്

  • എണ്ണ – ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കുക. തണുത്തശേഷം ഉടച്ചെടുത്തു മാറ്റിവെക്കുക. വെളിച്ചെണ്ണ ചൂടാക്കി, ഉള്ളി ചേർത്ത് വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. നന്നായി വഴന്നുവന്നശേഷം, മഞ്ഞൾപ്പൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.

അതിലേക്ക് ഉടച്ചുവച്ച കിഴങ്ങ്, മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഉപ്പ് പാകപ്പെടുത്താൻ മറക്കരുത്. മുട്ട പുഴുങ്ങിയത് ചെറിയ കഷണങ്ങളാക്കുക. മസാലക്കൂട്ട് ചെറിയ ഉരുളകളാക്കിയെടുത്തു, നടുവിൽ മുട്ടവെച്ചു, ഇഷ്ടമുള്ള ഷേപ്പിൽ ആക്കിയെടുക്കുക.

മുട്ട സ്പൂണ്കൊണ്ട് അടിച്ചെടുക്കുക. ഉരുട്ടിവച്ച ബോൾസ് മുട്ടയിൽ മുക്കിയ ശേഷം സേമിയകൊണ്ട് നന്നായി പൊതിയുക. എണ്ണചൂടാക്കി കിളിക്കൂടിനെ ബ്രൗൺ കളർ ആകുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here