സുപ്രീംകോടതി ജഡ്ജിമാരുടെ പട്ടിക രാഷ്ട്രപതി അംഗീകരിച്ചു

കൊളീജിയം കൈമാറിയ പുതിയ സുപ്രീംകോടതി ജഡ്ജിമാരുടെ പട്ടിക രാഷ്ട്രപതി അംഗീകരിച്ചു. ഇതോടെ മൂന്ന് വനിതകൾ ഉൾപ്പടെ 9 പേരാണ് സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടത്.

രാജ്യത്തെ ആദ്യ വനിത ചീഫ് ജസ്റ്റിസാകാൻ സാധ്യത കൽപിക്കുന്ന ജസ്റ്റിസ് ബി.വി. നാഗരത്നയും കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി. രവികുമാറും പട്ടികയിൽ ഉണ്ട്. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി ഉയരും.

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ ഒഴിവ് നികത്താനാണ് 3 വനിതകൾ ഉൾപ്പടെ 9 ജഡ്ജിമാരുടെ പേരുകൾ അടങ്ങിയ പട്ടിക നിയമ മന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറിയത്. രാഷ്ട്രപതി പട്ടിക അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ രാജ്യത്തെ പരമോന്നത കോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം 34 ആയി ഉയർന്നു.

കർണാടക ഹൈക്കോടതി ജഡ്ജി ബി.വി. നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് ചിഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിൽ ഉള്ള കൊളീജിയം ശുപാർശ ചെയ്ത വനിതാ ജഡ്ജിമാർ.

ഇതിൽ കർണാടക ഹൈക്കോടതി ജഡ്ജി ബി.വി. നാഗരത്ന 2027ൽ ആദ്യ വനിത ചീഫ് ജസ്റ്റിസാകാൻ സാധ്യത ഉള്ള വ്യക്തിയാണ്. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജി സി.ടി. രവികുമാറും സ്ഥാനക്കയറ്റ പട്ടികയിലുണ്ട്.

സീനിയോറിറ്റി പട്ടികയിൽ ഒന്നാമനായ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ഓക, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ. മഹേശ്വരി, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം.എം. സുന്ദരേഷ്‌ എന്നിവരും, അഭിഭാഷകരിൽ നിന്ന് മുൻ അഡിഷണൽ സോളിസിറ്റർ ജനറൽ പി.എസ്. നരസിംഹ എന്നിവരുമാണ് പട്ടികയിലുള്ള മറ്റ് പേരുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News