ADVERTISEMENT
റിസർവ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി അജയ് കുമാറിനെ നിയമിച്ചു. മുൻപ് ആർബിഐയുടെ ഡൽഹി റീജിയണൽ ഓഫീസ് മേധാവിയായിരുന്നു അജയ്കുമാർ.
എക്‌സിക്യൂട്ടീവ് ഡയറക്ടറെന്ന നിലയിൽ വിദേശ കറൻസി വിനിമയം, കറൻസി മാനേജുമെന്റ് തുടങ്ങിയ മേഖലകളിലെ ചുമതലയാകും അദ്ദേഹത്തിന് ലഭിക്കുക.
30 വർഷത്തെ സേവനത്തിനിടയിൽ, വിദേശവിനിമയം, ബാങ്കിങ്, കറൻസി മാനേജ്മെന്റ് തുടങ്ങിയമേഖലകളിൽ അജയ്കുമാർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പട്‌ന സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഐസിഎഫ്എഐയിൽനിന്ന് ബാങ്കിങിൽ എംഎസും നേടി. ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജുമെന്റ് റിസർച്ചിൽനിന്ന് സർട്ടിഫൈഡ് ബാങ്ക് മാനേജർ കോഴ്‌സ്, ചിക്കാഗോയിലെ കെല്ലോഗ് സ്‌കൂൾ ഓഫ് മാനേജ്മെന്റിൽനിന്ന് എക്‌സിക്യൂട്ടീവ് മാനേജ്മെന്റ് പ്രോഗ്രാം എന്നിവ ഉൾപ്പടെയുള്ള പ്രൊഫഷണൽ യോഗ്യതകളും അജയ്കുമാർ നേടിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.