ഒമാനില്‍ സെപ്​റ്റംബര്‍ ഒന്ന്​ മുതല്‍ പുതിയ വിസ നല്‍കും

ഒമാനിൽ കൊവിഡ്​ പശ്​ചാത്തലത്തിൽ നിർത്തിവെച്ച പുതിയ വിസ അനുവദിക്കൽ സെപ്​റ്റംബർ ഒന്ന്​ മുതൽ പുനരാരംഭിക്കും. സുപ്രീം കമ്മിറ്റി നിർദേശ പ്രകാരമാണ്​ നടപടി.

രണ്ട്​ ഡോസ്​​ വാക്​സിൻ അടക്കം സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ച്‌​ പുതിയ വിസയിലുള്ളവർക്ക്​ ഒമാനിലേക്ക്​ പ്രവേശിക്കാം​. ഇതോടൊപ്പം ഈ വർഷം ജനുവരി മുതൽ അനുവദിച്ച എല്ലാ വിസകളുടെയും കാലാവധി നീട്ടി നൽകിയിട്ടുണ്ട്​. കാലാവധി നീട്ടിയതിന്​ പ്രത്യേക ഫീസ്​ ചുമത്തില്ല. രാജ്യത്തിന്​ പുറത്തുള്ളവർക്ക്​ ആർ.ഒ.പി വെബ്​സൈറ്റിൽ കയറിയാൽ കാലാവധി നീട്ടിയത്​ മനസിലാക്കാൻ സാധിക്കും.

ആറു മാസത്തിലധികം സമയം രാജ്യത്തിന്​ പുറത്തുള്ളവർക്ക്​ സ്പോൺസറുടെ അപേക്ഷയിലാണ്​ പ്രവേശനാനുമതി നൽകുക. ഇതിനായുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുള്ള സംവിധാനങ്ങൾ നിലവിലുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

വിദേശികളുടെ വിസ പുതുക്കുന്നതിന്​ ഒരു ഡോസ്​ വാക്​സിൻ സ്വീകരിക്കുന്നത്​ നിർബന്ധമാക്കി. ഒക്​ടോബർ ഒന്നുമുതൽ സ്വദേശികളും വിദേശികളും രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിക്കുന്നത്​ നിർബന്ധമാക്കും. മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പാക്കുകയും വേണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here