
ഇന്ന് നമുക്ക് ചുറ്റും ജിമ്മില്‍ പോകുന്ന നിരവധി സ്ത്രീകളുണ്ട്. ആരോഗ്യ സംരക്ഷണത്തിനായി ജിമ്മിലേക്ക് പോകുമ്പോള്‍ പലപ്പോഴും നമ്മള്‍ നമ്മുടെ മുടിയുടെ ആരോഗ്യം ശ്രദ്ധിക്കാറില്ല എന്നതാണ് സത്യാവസ്ഥ. എന്നാല്‍ ഇനി അങ്ങനെ വേണ്ട. ആരോഗ്യത്തോടൊപ്പം മുടിയുടെ ആരോഗ്യവും നമുക്ക് സംരക്ഷിക്കാം.
നിങ്ങള്‍ കൂടുതല്‍ വ്യായാമം ചെയ്യുമ്പോള്‍ കൂടുതല്‍ വിയര്‍ക്കുകയും മുടിയില്‍ വിയര്‍പ്പ് തങ്ങി നിന്ന് അത് ഭാരമുള്ളതും ഒട്ടിപ്പിടിക്കുന്നതുമായി മാറുകയും ചെയ്‌തേക്കാം. അതിന് എന്തു ചെയ്യാന്‍ സാധിക്കും? ജിമ്മില്‍ നിന്ന് ഇറങ്ങിയ ശേഷം കഴിവതും വേഗം മുടി കഴുകുകയും കണ്ടീഷന്‍ ചെയ്യുകയും വേണം.
അല്ലെങ്കില്‍, നിങ്ങള്‍ക്ക് ആരോഗ്യമുള്ള ശരീരവും അഴകില്ലാത്ത മുടിയും ആയിരിക്കും ലഭിക്കുക. മുടിയുടെ അവസ്ഥ നിങ്ങള്‍ അത് കൈകാര്യം ചെയ്യുന്ന രീതിയെ ആശ്രയിച്ചിരിക്കുമെന്ന് ഓര്‍ക്കുക.
ജിമ്മില്‍ വ്യായാമം തുടങ്ങുന്നതിനു മുമ്പ് അല്‍പ്പം ഡ്രൈ ഷാമ്പൂ മുടിവേരുകളില്‍ പുരട്ടുന്നത് നന്നായിരിക്കും. ഇത് അധികമായുണ്ടാവുന്ന ഈര്‍പ്പം വലിച്ചെടുക്കുകയും മുടിയെ വിയര്‍പ്പില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും. വ്യായാമത്തിനു ശേഷം മുടി ഇളം ചൂടുവെള്ളത്തില്‍ കഴുകുകയും ഒരു ക്‌ളെന്‍സിംഗ് കണ്ടിഷനര്‍ ഉപയോഗിക്കുകയും ചെയ്യുക.
കൈയില്‍ ക്‌ളെന്‍സിംഗ് കണ്ടീഷനര്‍ ഇല്ലെങ്കിലും ഡ്രൈ ഷാമ്പൂ പുരട്ടിയിട്ടുണ്ടെങ്കില്‍ അത് സഹായകമാവും. തലകഴുകുമ്പോള്‍ എണ്ണമയവും വിയര്‍പ്പും കുതിര്‍ത്തു കളയാന്‍ ഷാമ്പൂ സഹായിക്കും. പോണിടെയില്‍ വേണ്ട അതെ! ജിമ്മില്‍ പോകുമ്പോള്‍ മിക്ക സ്ത്രീകളും തങ്ങളുടെ മുടി പോണിടെയില്‍ രീതിയില്‍ കെട്ടിവയ്ക്കാനാണ് ആഗ്രഹിക്കുന്നത്, എങ്കിലും അത് വേണ്ട.
കാരണം അത് മുടി വേരുകള്‍ക്കും മുടിയുടെ അരികുകള്‍ക്കും സമ്മര്‍ദം നല്‍കും. സാധാരണ ബണ്ണും തുണികൊണ്ടുള്ള ഹെഡ്ബാന്‍ഡും അല്ലെങ്കില്‍ ഫിഷ് ടെയില്‍, തുടങ്ങിയവയാവും വ്യായാമത്തിന് അനുസൃതമായിട്ടുള്ളവ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here