വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; വെന്റിലേറ്ററില്‍ തുടരുന്ന നൗഷാദിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന് ബന്ധുക്കള്‍

തിരുവല്ലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാചക വിദഗ്ദ്ധനും സിനിമ നിര്‍മാതാവുമായ നൗഷാദുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വസ്തുത വിരുദ്ധവും ഖേദകരവുമാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

വെന്റിലേറ്ററില്‍ ആണെങ്കിലും നിലവിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം നൗഷാദ് മരണപ്പെട്ടുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു.

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയിലാണെന്നും സുഹൃത്തും നിര്‍മാതാവുമായ നൗഷാദ് ആലത്തൂര്‍ വ്യക്തമാക്കി.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നൗഷാദെന്നും ഏവരും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കണമെന്നും നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News