ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമം; ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തും. ആരോഗ്യ സ്ഥാപനങ്ങളിലും ആശുപത്രികളിലും സിസി ടി വികൾ സ്ഥാപിക്കും. സിസി ടി വി ദൃശ്യങ്ങൾ പൊലീസ് എയ്ഡ് പോസ്റ്റിലേക്ക് കണക്ട് ചെയ്യും.ആശുപത്രി മാനേജുമെന്റുകൾ കൂടുതൽ കാര്യക്ഷമമാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതിനിടെ മലപ്പുറം കൊണ്ടോട്ടിയിൽ ആരോഗ്യ പ്രവർത്തകരെ മർദ്ദിച്ചതായി പരാതി. ഒരു വനിതാ ജീവനക്കാരി ഉൾപ്പെടെ 3 പേരെയാണ് വാക്സിൻ എടുക്കാനെത്തിയ ആൾ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, കെ സി ശബരീ ഗിരീഷ്, രമണി എന്നിവർക്കാണ് മർദ്ദനമേറ്റത്. സാങ്കേതിക തകരാറുമൂലം വാക്സിൻ നൽകുന്നതിന് താമസം നേരിട്ടതാണ് മർദ്ദനത്തിന് കാരണം. പരിക്കേറ്റവരെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കരിപ്പൂർ പൊലീസിൽ പരാതി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News