മൃഗശാലയിൽ ഫോട്ടോഷൂട്ട്; മോഡലിനെ പുള്ളിപ്പുലി ആക്രമിച്ചു

മൃഗശാലയിൽ വച്ചുള്ള ഫോട്ടോഷൂട്ടിനിടെ മോഡലിനെ പുള്ളിപ്പുലി ആക്രമിച്ചു. കിഴക്കന്‍ ജര്‍മനിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മോഡൽ ജെസീക്ക ലെയ്ഡോൾഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബിർജിറ്റ് സ്റ്റാച്ചേ എന്ന 48കാരിയുടെ ഉടമസ്ഥതയിലുള്ള പ്രായമേറിയ മൃഗങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രത്തിലായിരുന്നു ഫോട്ടോഷൂട്ട്. പുലികള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നും അത് അവഗണിച്ചാണ് അവയുടെ സമീപത്തേക്ക് ജസീക്ക പോയതെന്നും ബിർജിറ്റ് പ്രതികരിച്ചു.

ട്രോയ്, പാരിസ് എന്നീ പുലികളാണ് ജസീക്കയെ ആക്രമിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഫോട്ടോഷൂട്ടിന്റെ സംഘാടകനാരാണെന്നോ ചിത്രങ്ങൾ പകർത്തിയതാരാണെന്നോ വിവരങ്ങൾ ലഭിച്ചിട്ടില്ല. ആക്രമണ സ്ഥലത്തു നിന്ന് ഹെലികോപ്ടറിലാണ് ജസീക്കയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ജസീക്കയുടെ തലയ്ക്കും കഴുത്തിനും ഗുരുതര പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ​ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ബിർജിറ്റിന്റെ ഉടമസ്ഥതയിലുള്ള മൃ​ഗസംരക്ഷണ കേന്ദ്രത്തിൽ നിന്ന് പരസ്യചിത്രങ്ങൾക്കും മറ്റുമായി മൃ​ഗങ്ങളെ നൽകാറുണ്ട്. എന്നാൽ ഈ മൃ​ഗങ്ങൾ മുൻപ് ആരേയും ആക്രമിച്ചതായി റിപ്പോർട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here