മസ്ക്കറ്റിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി യാത്രക്കാരെ കൊള്ളയടിക്കുന്ന എയർ ഇന്ത്യയുടെ നടപടി അവസാനിപ്പിക്കണമെന്ന് എ.എം.ആരിഫ് എം.പി.ആവശ്യപ്പെട്ടു.
സെപ്തംബർ 1 മുതൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർ തിരിച്ചത്താമെന്ന ഒമാന്റെ പ്രഖ്യാപനത്തെ കൊവിഡ് കാലത്ത് ജോലിയും വരുമാനവും നഷ്ടപ്പെട്ട് കഷ്ടത്തിലായ പ്രവാസികൾ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
ADVERTISEMENT
എന്നാൽ അവർക്ക് ആശ്വാസം പകരുന്നതിനു പകരം ടിക്കറ്റ് നിരക്ക് 3 മടങ്ങിൽ അധികം വർദ്ധിപ്പിച്ച് 60,000 രൂപയോളമാക്കുകയാണ് എയർ ഇന്ത്യ മാനേജ്‌മന്റ് ചെയ്തത്.
മാനുഷിക പരിഗണനനൽകാതെ കച്ചവട താത്പര്യങ്ങൾ മുൻ നിർത്തി മാത്രം എടുത്ത തീരുമാനം അടിയന്തരമായി പിൻവലിച്ച് കുറഞ്ഞ നിരക്കിൽ യാത്രക്കുള്ള സൗകര്യം ഒരുക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കയച്ച കത്തിൽ എം.പി. ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.