‘അനബെല്‍ സേതുപതി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

വിജയ് സേതുപതി-തപ്‌സിപന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഇവർ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് ‘അനബെല്‍ സേതുപതി’ എന്നാണ് പേരിട്ടിട്ടുള്ളത്. തപ്സിയും വിജയ് സേതുപതിയും തങ്ങളുടെ സമൂഹമാധ്യമത്തിലൂടെയാണ് ഹൊറര്‍ കോമഡി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

ഒടിടി പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറിൽ സെപ്റ്റംബര്‍ 17-നാണ് ചിത്രത്തിന്റെ റിലീസ്. നവാഗതനായ ദീപക് സുന്ദര്‍രാജനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നടനും സംവിധായകനുമായ ആര്‍ സുന്ദര്‍രാജന്‍റെ മകനാണ് ദീപക്.

അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജയ്പൂരില്‍ പൂര്‍ത്തിയായത്. ചിത്രം തമിഴ്, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. യോഗി ബാബു, രാധിക ശരത്‍കുമാര്‍, രാജേന്ദ്ര പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here