കൊവിഡ്​: ​അടുത്ത രണ്ട്​ മാസം നിര്‍ണായകമെന്ന് കേന്ദ്രം

കൊവിഡ് രണ്ടാംതരംഗം അവസാനിച്ചിട്ടി​ല്ലെന്നും സെപ്​റ്റംബർ, ഒക്​ടോബർ മാസങ്ങൾ നിർണായകമാണെന്നും​​ കേന്ദ്ര ആരോഗ്യമന്ത്രാലയം. ആഘോഷങ്ങളുടെയും ഉൽസവങ്ങളുടെയും സാഹചര്യം കണക്കിലെടുത്ത്​ കേസുകൾ ഉയർന്നേക്കാം.

കേസുകൾ കൂടുതലുള്ള സംസ്​ഥാനങ്ങളിലെ ചീഫ്​ സെക്രട്ടറിമാരുടെ യോഗവും കേന്ദ്രം വിളിച്ചുചേർത്തു.31 സംസ്​ഥാനങ്ങളില്‍ 10,000ൽ താഴെയാണ്​ കേസുകളെന്നും കേന്ദ്രം വ്യക്​തമാക്കി.

വാക്‌സിനേഷന് വേഗംകൂട്ടാൻ സംസ്ഥാനങ്ങളോട് നിർദേശിച്ചതായി ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷൻ പറഞ്ഞു. മൂന്നാം തരംഗ സാധ്യത മുൻനിർത്തി ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ട്​.

രണ്ടാം ഡോസ് വാക്‌സിന്‍റെ വിതരണം കാര്യക്ഷമാക്കുന്നതിന് ജില്ലാതല പദ്ധതി ആസൂത്രണം ചെയ്യേണ്ടതുണ്ട്​. വാക്സിൻ കവറേജ് സംസ്ഥാന ശരാശരിയേക്കാൾ കുറഞ്ഞ ജില്ലകളെ തിരിച്ചറിയാനും ഈ ജില്ലകളിലെ വാക്സിനേഷന്‍റെ പുരോഗതി പ്രത്യേകം നിരീക്ഷിക്കാനും സംസ്ഥാനങ്ങളോട് അഭ്യർഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here