തത്തയുള്ളപ്പോൾ ഡ്രോൺ എന്തിന്? ഫോൺ കൈക്കലാക്കി പറക്കുന്ന തത്തയുടെ വീഡിയോ വൈറൽ

ഒരു ഫോൺ കിട്ടിയപ്പോൾ പിന്നെ മറ്റൊന്നും നോക്കിയില്ല. കിട്ടിയ ഫോണുമായി തത്ത പറന്നു. ഫോൺ റാഞ്ചി പറന്നുപോകുന്ന തത്തയും, ഫോണിന്റെ ക്യാമറ ഓണായിരുന്നതിനാൽ തത്ത പകർത്തിയ മനോഹരമായ ദൃശ്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ഒരാളുടെ കയ്യിലിരുന്ന ഫോണും തട്ടിയെടുത്ത് തത്ത പറന്നകന്നത്. തത്തയ്ക്ക് പിന്നാലെ ഓടുന്ന ആൺകുട്ടിയും വീഡിയോയിൽ ഉണ്ട്. സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. തത്ത വളരെ വേഗത്തിലാണ് പറക്കുന്നത്.

തെരുവിന്റെയും വീടുകളുടെയുമെല്ലാം ആകാശദൃശ്യമാണ് ഫോണിൽ പകർത്തിയിരിക്കുന്നത്. ഒരു മിനിട്ടോളം പറന്നതിന് ശേഷം സമീപത്തുള്ള വീടിന്റെ ബാൽക്കണിയിലെത്തി ഫോൺ തിരികെയിട്ട് തത്ത വീണ്ടും പറന്നുപോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News