ഗ്ലാസ് പൗ‍ഡർ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി; യുവാവിന് ദാരുണാന്ത്യം

ഗ്ലാസ് പൗ‍ഡർ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബുദ്ധവിഹാര്‍ സ്വദേശി മാനവ് ശര്‍മ (28) ആണ് മരിച്ചത്. മാനവിന്റെ ശ്വാസനാളി മുറിഞ്ഞുപോയി. സിവിൽ എൻജിനീയറായ മാനവ് സഹോദരിമാർക്കൊപ്പം ബന്ധുവീട്ടിലേക്കു പോകും വഴിയായിരുന്നു അപകടം.

സുപ്രീംകോടതി നിർദേശമനുസരിച്ച് രാജ്യത്ത് നിരോധിച്ച ഗ്ലാസ് പൗ‍ഡർ കോട്ടിങ്ങുള്ള ചൈനീസ് പട്ടമാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പശ്ചിമ വിഹാര്‍ പ്രദേശത്തെ ഫ്‌ളൈ ഓവറിനു സമീപത്തായിരുന്നു അപകടം.

പട്ടത്തിന്റെ നൂൽ, ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മാനവ് ശർമയുടെ കഴുത്തിൽ ചുറ്റുകയും തൊണ്ടയിൽ അസാധാരണമാം വിധം മുറിവുണ്ടാക്കുകയും ചെയ്തു. സ്കൂട്ടർ നിയന്ത്രിക്കാൻ പോലുമാകാതെ മാനവ് ശർമ താഴെ വീണു. ഉടൻ മാനവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

ഒപ്പം സഞ്ചരിച്ചിരുന്ന സഹോദരിമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ്കേസെടുത്തു. കഴിഞ്ഞ ദിവസം വരെ നഗരത്തില്‍ പട്ടത്തിന്റെ നൂലു കുടുങ്ങി 15 അപകടങ്ങള്‍ നടന്നതായി ഡല്‍ഹി പൊലീസ് പറഞ്ഞു. നിരോധിത പട്ടം നൂലായ മാഞ്ചാ നൂൽ കുരുങ്ങി നജാഫ്ഗഡ് സ്വദേശി അടുത്തിടെയാണ് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News