സെപ്റ്റംബര്‍ ഒന്ന് മുതൽ സുപ്രീംകോടതി തുറന്ന് പ്രവർത്തിക്കും

സെപ്റ്റംബര്‍ ഒന്ന് മുതൽ സുപ്രീംകോടതിയിൽ നേരിട്ടുള്ള കോടതി നടപടികൾ ആരംഭിക്കും. കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കോടതി അടച്ചത്. പിന്നീട് വീഡിയോ കോണ്‍ഫറൻസിംഗ് വഴിയായിരുന്നു അത്യാവശ്യമുള്ള കേസുകൾ പരിഗണിച്ചിരുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ മാസം മുതൽ എല്ലാ കോടതികളും വീഡിയോ കോണ്‍ഫറസിംഗ് വഴി പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. കൊവിഡ് സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് കോടതികൾ സാധാരണ രീതിയിൽ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News