കാബൂൾ സ്ഫോടന പരമ്പര; അമേരിക്കയെ കുറ്റപ്പെടുത്തി താലിബാൻ

കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം ഉണ്ടായതിൽ അമേരിക്കയെ കുറ്റപ്പെടുത്തി താലിബാൻ. സ്ഫോടനമുണ്ടായത് അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുണ്ടായ സ്ഥലത്തെന്ന് താലിബാൻ ആരോപിച്ചു.

സ്‌ഫോടനത്തിൽ മരണം 73 ആയി ഉയർന്നു .140 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.അമേരിക്കന്‍ സൈനികര്‍ അടക്കം നിരവധി പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. ചാവേര്‍ ആക്രമണമെന്നാണ് സൂചന. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ സംഭവത്തെക്കുറിച്ച് ധരിപ്പിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

അതേസമയം, ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് സംശയിക്കുന്നതായും വിമാനത്താവളത്തിന് സമീപത്ത് നിന്ന് ആളുകള്‍ മാറണമെന്നും അമേരിക്ക അറിയിച്ചു. ഐഎസ് ആക്രമണമുണ്ടാകുമെന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകരതയെ അപലപിച്ച് ഇന്ത്യയും, യു എന്നും രംഗത്തു വന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News