കോൺഗ്രസിൽ കരുത്ത് തെളിയിക്കാൻ ഉറച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്

കോൺഗ്രസിൽ കരുത്ത് തെളിയിക്കാൻ ഉറച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. 55 കോൺഗ്രസ് എം എൽ എമാരെയും എം പിമാരെയും അമരീന്ദർ സിംഗ് വിരുന്നിന് ക്ഷണിച്ചു. കായിക വകുപ്പ് മന്ത്രി റാണ ഗുർമീത് സോധിയുടെ വസതിയിൽ ആണ് വിരുന്ന് നടന്നത്.

വരാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ അമരീന്ദർ സിംഗ് തന്നെ കോൺഗ്രസിനെ നയിക്കും എന്ന് എ ഐ സി സി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗ് തൻറെ കരുത്ത് തെളിയിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്.

സംസ്ഥാന കായിക മന്ത്രിയുടെ വീട്ടിൽ ഒരുക്കിയ വിരുന്നിലേക്ക് 55 കോൺഗ്രസ് എം എൽ എമാരെയും എം പി മാരെയും അമരീന്ദർ സിംഗ് ക്ഷണിച്ചു. തൃപ്ത് രാജീന്ദർ ബജ്‌വ,സുഖ്ബിന്ദർ സിംഗ് സർക്കാരിയ, സുഖ്ജിന്തർ സിംഗ് രന്ത്വ എന്നിവർ ഒഴികെ ഉള്ള കോൺഗ്രസ് എം എൽ എമാരും അമരീന്ദർ സിംഗിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെല്ലാം തന്നെ അമരീന്ദർ സിംഗ് വിളിച്ച ഓൺലൈൻ കാബിനറ്റ് യോഗത്തിൽ നിന്നും വിട്ട് നിന്ന കോൺഗ്രസ് നേതാക്കൾ ആണ്. വരാൻ ഇരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ തന്നെ കോൺഗ്രസിനെ നയിക്കണം എന്ന നിലപാട് ആണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം കൈക്കൊണ്ടത്. ഇതിനെതിരെ നവജ്യോത് സിംഗ് സിദ്ധു അനുകൂല പക്ഷം തുടരുന്ന പ്രതിഷേധത്തിന് എതിരെയാണ് അമരീന്ദർ സിംഗ് അത്താഴ വിരുന്നിലൂടെ എം എൽ എമാരുടെ പിന്തുണ ആർജ്ജിക്കാൻ ശ്രമം നടത്തുന്നത്.

അതേസമയം, കോൺഗ്രസ് ഹൈക്കമാൻഡ് നൽകിയ നിർദ്ദേശം പോലും കാറ്റിൽ പറത്തി കോൺഗ്രസ് പഞ്ചാബ് പി സി സി നടത്തുന്ന നീക്കങ്ങൾ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. നവജ്യോത് സിംഗ് സിദ്ധുവിൻ്റെ ഉപദേശകർക്ക് എതിരായി ക്യാപ്റ്റൻ അമരീന്ദർ സിംഗ് നിലപാട് സ്വീകരിച്ചത് ആണ് കോൺഗ്രസ് പഞ്ചാബ് പി സി സിക്ക് ഉള്ളിൽ ഒരു ഇടവേളയ്ക്ക് ശേഷം പൊട്ടിത്തെറിക്ക് കാരണമായിട്ടുള്ളത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News