പണക്കിഴി വിവാദം; തൃക്കാക്കര നഗരസഭയിൽ ഇന്ന് അടിയന്തര കൗൺസിൽ യോഗം

പണക്കിഴി വിവാദത്തിനിടെ ഇന്ന് തൃക്കാക്കര നഗരസഭയിൽ അടിയന്തര കൗൺസില്‍ യോഗം ചേരും. നഗരസഭയുടെ 2021-22 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതി വിലയിരുത്തുന്നതിനാണ് അടിയന്തര കൗൺസിൽ യോഗം വിളിച്ചത്.

എന്നാൽ പണക്കിഴി വിവാദത്തിന് ശേഷം ചേരുന്ന ആദ്യ കൗൺസിൽ യോഗമായത് കൊണ്ട് യോഗം വലിയ പ്രതിഷേധങ്ങൾക്ക് കൂടി വേദിയാകും. സംഭവത്തിൽ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം. ഇതോടെ ഇന്ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News