വ്യാജ ആര്‍ടിപിസിആര്‍ സർട്ടിഫിക്കറ്റ് വച്ച് കർണാടക അതിർത്തി കടക്കാൻ ശ്രമം; ഏഴുപേര്‍ അറസ്റ്റില്‍

വ്യാജ ആര്‍ടിപിസിആര്‍ സർട്ടിഫിക്കറ്റ് വച്ച് കേരള – കർണാടക അതിർത്തിയായ തലപ്പാടി കടക്കാൻ ശ്രമിച്ച ഏഴുപേരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.

ഇവരിൽ ആറുപേർ കാസർകോട് സ്വദേശികളാണ്.  ഒരാൾ മംഗളൂരു സ്വദേശിയാണ്. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച കാസർകോട് സ്വദേശിനികളായ മൂന്ന് യുവതികൾക്കെതിരെ കേസും റജിസ്റ്റർ ചെയ്തു.

നേരത്തെ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന റിപ്പോർട്ടിൽ തീയതിയും പേരുവിവരങ്ങളും മാറ്റിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News