തിരുവമ്പാടി ചാലിൽ മധ്യവയസ്കനെ തലയ്ക്കടിച്ച് കൊന്നു; സുഹൃത്ത് അറസ്റ്റില്‍

തിരുവമ്പാടി ചാലിൽ തൊടികയിൽ  അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ രജീഷിനെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു തിരുവമ്പാടി ചാലിൽ തൊടികയിൽ മോഹൻദാസിനെ  അയൽവാസിയായ രജീഷ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു.

ടൈൽ കൊണ്ട്തലക്കടിച്ചു പരിക്കേൽപ്പിച്ചതാണ് എന്ന സൂചനയുണ്ടെങ്കിലും പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ടൈലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായിട്ടില്ല. സംഭവസ്ഥലത്ത് ഇന്ന് 11 മണിയോടെ പ്രതിയെ തെളിവെടുപ്പിനെത്തിക്കുമെന്നു പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here