” തുടര്‍ഭരണം”; പ്രതികൂല സാഹചര്യത്തിലും ജനങ്ങൾക്കൊപ്പം നിന്നതിന് പിണറായി സർക്കാരിന് ലഭിച്ച അംഗീകാരം

കേരളജനത ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തുടർ ഭരണം സമ്മാനിച്ചിട്ട് ഇന്ന് നൂറ് ദിവസം. പ്രതികൂല സാഹചര്യത്തിലും ജനങ്ങൾക്കൊപ്പം നിന്നതിന് പിണറായി സർക്കാരിന് ലഭിച്ച അംഗീകാരം കൂടിയാണ് ഭരണ തുടർച്ച. എല്ലാവർക്കും ജീവിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള പദ്ധതികൾ പൂർത്തീകരണത്തോട്‌ അടുക്കുകയാണെന്നും പരമാവധി ആളുകൾക്ക് വാക്‌സിനേഷൻ ലഭ്യമാക്കുക എന്നതിനാണ് ഈ ഘട്ടത്തിൽ പ്രാധാന്യം നൽകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

2016ൽ ആരംഭിച്ച നവകേരള സൃഷ്ടിയുടെ തുടർച്ചയാണ് 2021ലും ജനങ്ങൾ ഇടത് സർക്കാരിനെ അധികാരത്തിലെത്തിച്ചത്.നവകേരളം സുസ്ഥിരവും വികസിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആയിരിക്കുമെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വമാണ് ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്തത്.ഈ സർക്കാരിന്റെ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽത്തന്നെ തീരുമാനിച്ച അതിദാരിദ്ര്യ നിർമാർജനം, വാതിൽപ്പടി സേവനം, സ്ത്രീകളുടെ ഗാർഹിക ജോലിഭാരം കുറയ്ക്കൽ എല്ലാവർക്കും ഭൂമി, ഭവനം തുടങ്ങിയ തീരുമാനങ്ങൾ രണ്ടാം പിണറായി സർക്കാരിൻറെ ജനകീയ തീരുമാനങ്ങളിൽ ചിലതു മാത്രം. പലരും പല വിധത്തിലും നുണപ്രചരണങ്ങൾ കൊണ്ട് നിറക്കാൻ നോക്കിയെങ്കിലും പതറാതെ മുന്നോട്ട് പോകാൻ കരുത്തുണ്ടായി പിണറായി സർക്കാരിന്.

സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഒരു നവകേരളമാണ് ഈ സർക്കാർ വിഭാവനം ചെയ്യുന്നത്. കരുത്തും കരുതലുമായി ജനങ്ങൾക്കൊപ്പമാണ് രണ്ടാം പിണറായി സർക്കാരും കുതിക്കുന്നത്. ക‍ഴിഞ്ഞ ഇടതുപക്ഷ സർക്കാരിൻറെ കാലത്തും സംസ്ഥാനത്ത് പ്രതികൂലമായ സാഹചര്യമായിരുന്നു.

ഇന്നും കൊവിഡിൻറെ രൂപത്തിൽ അത് തുടരുകയാണ്.ഈ മഹാമാരിക്കാലത്തും ജനങ്ങളെ ചേർത്ത് നിർത്തി.ആരും പട്ടിണികിടക്കാതിരിക്കാനുള്ള ക‍ഴിഞ്ഞ സർക്കാരിൻറെയും ഈ സർക്കാരിൻറെയും കരുതലും ചികിത്സാ മികവും മറ്റ് രാജ്യങ്ങൾ പോലും പ്രശംസിച്ചു.എല്ലാവർക്കും വാക്സിൻ എത്തിക്കുക എന്നതാണ് രണ്ടാം പിണറായി സർക്കാരിൻറെ പ്രധാന ലക്ഷ്യം.

കാർഷിക, വ്യാവസായിക, ഐറ്റി, ടൂറിസം മേഖലകളിൽ കേരളത്തിനുള്ള തനതു സാധ്യതകളെ പ്രയോജനപ്പെടുത്തി ഉൽപ്പാദനം വർധിപ്പിക്കാനും തൽഫലമായി സൃഷ്ടിക്കപ്പെടുന്ന അധികവിഭവങ്ങളുടെ നീതിയുക്തമായ വിതരണം സാധ്യമാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.അതിനുള്ള പ്രവർത്തനങ്ങൾക്കാണ് കഴിഞ്ഞ നൂറു ദിവസം കൊണ്ട് തുടക്കം കുറിച്ചിരിക്കുന്നത്.

കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വിധത്തിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തിയാക്കിയും കുഞ്ഞുങ്ങൾക്ക്‌ ഡിജിറ്റൽ പഠനോപകരണങ്ങൾ സാർവത്രികമായി ലഭ്യമാക്കിയും ഒരു സമൂഹമെന്ന നിലയ്ക്ക്‌ മുന്നേറുകയാണ് ഈ സർക്കാർ.ഈ മുന്നേറ്റത്തിൽ നാമൊറ്റക്കെട്ടായി നിൽക്കുക എന്നത് പരമപ്രധാനമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ വാക്കുകൾ.

ക‍ഴിഞ്ഞ നൂറ് ദിനത്തിൽ സർക്കാർ മുമ്പോട്ട് വച്ച തീരുമാനങ്ങളിലെല്ലാം കേരളത്തിലെ ജനങ്ങളുടെയാകെ അഭൂതപൂർവമായ പിന്തുണയാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു വയ്ക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News