വെഞ്ഞാറമൂട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മരിച്ചു 

കുടുംബ പ്രശ്നത്തെ തുടർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. വെഞ്ഞാറമൂട് മാമൂട് ബിന്ദു ഭവനിൽ ബിന്ദു (30) നെയാണ് 90 ശതമാനം പൊള്ളലേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പുലർച്ചെ 3 മണിക്കായിരുന്നു സംഭവം. കുടുബ വഴക്കിൽ മനംനൊന്താണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവ സമയം ഭർത്താവ് ലാലു മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

യുവതിക്ക് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിടെ ലാലുവിനും പൊള്ളലേറ്റിരുന്നു. അയൽക്കാർ വിവരം അറിയിച്ചതിനെത്തുടർന്ന് വെഞ്ഞാറമൂട് പോലീസെത്തി ബിന്ദുവിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും 8 മണിയോടെ മരണമടയുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസ് മേൽനടപടി സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News