രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും നാൽപ്പതിനായിരത്തിന് മുകളില്‍ കൊവിഡ് കേസുകൾ

രാജ്യത്തെ കൊവിഡ് കേസുകൾ തുടർച്ചയായ രണ്ടാം ദിവസവും നാൽപ്പതിനായിരത്തിന് മുകളിലായി റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 44,658 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

496 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു.കഴിഞ്ഞ ദിവസം 32,988 പേർ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.60 ശതമാനമായി .3,44,899 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്.തുടർച്ചയായ 32-ാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3%ത്തിൽ താഴെയാണ്.

നിലവിൽ 2.45% ആണ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം 84 ലക്ഷത്തോളം കൊവിഡ് വാക്‌സിൻ ഡോസുകൾ രാജ്യത്ത് വിതരണം ചെയ്തു. ഇതോടെ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവരുടെ ആകെ എണ്ണം 61 കോടി കവിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News