സമയത്തെ ചൊല്ലി തര്‍ക്കം കയ്യാങ്കളിയിലെത്തി.. ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ബസുകളുടെ മത്സരയോട്ടം ഒട്ടേറെ കലഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പുറപ്പെടേണ്ട സമയത്തെ ചൊല്ലി ചെര്‍പ്പുളശ്ശേരി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ വീണ്ടും അടിപിടി. ഒരു ബസിലെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് മറ്റൊരു ബസിലെ ഡ്രൈവറെ മര്‍ദ്ദിച്ചതോടെ പൊലീസ് ഇടപെട്ടു.

ഇന്ത്യന്‍ എന്ന പ്രൈവറ്റ് ബസിലെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് പി.കെ.എസ് ബസിലെ ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ പന്നിയംകുറുശ്ശി സ്വദേശി ഷഫീഖ് (34) ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദ്ദനവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രൈവറെ മര്‍ദിച്ച കുറ്റിക്കോട് മുതുകുറുശ്ശി വീട്ടില്‍ മുഹമ്മദ് ജസീര്‍ (24), പനമണ്ണ കുളത്തിങ്ങല്‍ അഫ്‌സല്‍ (23) എന്നിവര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കെസെടുത്തിട്ടുണ്ട്. ഇരുവരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here