കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ നീക്കം നടത്തുന്നു; മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യഥാര്‍ത്ഥ വസ്തുത അറിയാവുന്നവര്‍ തന്നെയാണ് കുപ്രചാരണത്തിന് പിന്നിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചിന്തയിലെ ലേഖനത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള മാതൃക തെറ്റാണെന്നാണ് ആരോപണം. അങ്ങനെയെങ്കില്‍ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടത് എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ ജനങ്ങളുടെ സഹകരണം അട്ടിമറിക്കാനാണ് നീക്കം നടക്കുന്നത്.

കേരളത്തില്‍ ഓക്‌സിജന്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ല. സെറോ പ്രിവലെന്‍സ് സര്‍വേകളില്‍ ഏറ്റവും കുറവ് രോഗബാധ കേരളത്തിലാണ്. സംസ്ഥാനത്തിന്റെ കഴിവിലും ഉപരിയായി പ്രവര്‍ത്തിച്ചത് വീഴ്ചയെങ്കില്‍ അതില്‍ അഭിമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel